FLASH NEWS

6/recent/ticker-posts

ആലുവയിലെ ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച 12 പേർ ചികിത്സയിൽ

എറണാകുളം: ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്നലെ രാത്രിയാണ് ഇവർ ഇവിടെനിന്ന് ഭക്ഷണം കഴിച്ചത്. രാവിലെ മുതൽ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സ തേടി. ഒൻപത് പേർ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാൾ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും രണ്ടു പേർ ആലുവ നജാത്തിലും ചികിത്സയിലാണ്.

Post a Comment

0 Comments