ഒരു മിനുട്ടിൽ ഇന്ന് 60 പേരെയാണ് പതിനെട്ടാം പടി കയറ്റി വിടുന്നത്. കനത്ത മഴയിലും സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹമാണ്. ശബരിപീഠം,മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിൽ ഭക്തരെ തടഞ്ഞ ശേഷം ഘട്ടം ഘട്ടമായാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. സന്നിധാനത്തെ പോലീസിൻ്റെ പുതിയ ബാച്ച് നാളെ ചുമതലയേൽക്കും. നാളെയും സന്നിധാനത്ത് തിരക്കേറേനാണ് സാധ്യത. 90000 വെർച്ച്വൽ ക്യൂബുക്കിങ്ങാണ് നാളെ ഉള്ളത്. അത് കൂടാതെ സ്പോട്ട് ബുക്കിംങ്ങ് വെറെയും ഉണ്ടാകും. ഇതോെടെ സന്നിധാനവും പരിസരവും ഭക്തജനത്തിരക്കിലമരും. ഇതിനായി മുൻകരുതൽ എടുത്തിയിരിക്കുകയാണ് പോലീസ്
ഇതിനിടെ സന്നിധാനത്ത് നാളെ വൻ തിരക്ക് ഉണ്ടാകും എന്ന് സൂചന നല്കി ദേവസ്വം അധികാരികൾ. തിരക്കിൽ ജീവ ഹാനി ഉണ്ടാകാതെ വൻ ജാഗ്രത പുലർത്തുന്നു. കളമശേരിയിലെ അപകടം കണക്കിലെടുത്ത് 18ാംപടിയിലും മറ്റ് സ്റ്റെപ്പുകൾ ഉള്ളിടത്തും വൻ ജാഗ്രതയാണ്. വെർച്വൽ ക്യു ബുക്കിങ് അനുസരിച്ച് രണ്ട് ദിവസവും 90,000 പേർ ഉണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് കൂടി വരും. ഇതേപോലെ മുൻകൂട്ടി ബുക്കിങ് കഴിഞ്ഞത് ക്രിസ്മസ് ദിനമായ 25ന് ആണ്. അന്നത്തേക്കുള്ള ബുക്കിങ് നേരത്തെ പൂർത്തിയായി.ഒരേസമയം 20 സ്ഥലങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ കാണുന്നതിനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ക്യു കോംപ്ലക്സിലെയും തിരക്ക് മനസ്സിലാക്കി നിയന്ത്രിച്ചു വിടുന്നതിനും ഇത് സഹായിക്കും
0 Comments