കടലിൽ കാണാതായ മൂന്നു മീൻപിടുത്ത തൊഴിലാളികളെയും ഇവർ സഞ്ചരിച്ച തോണിയെയും കണ്ണൂർ ഫിഷറീസ് റെസ്ക്യൂ ബോട്ട് സുരക്ഷിതമായി കരക്കെത്തിച്ചു. കണ്ണൂർ സ്വദേശി ടി എം നജീബിന്റെ ഉടമസ്ഥരിൽ ഉള്ളതാണ് തോണി. മീൻപിടുത്തം കഴിഞ്ഞ് രാവിലെ തിരിച്ചെത്താത്തതിനെ തുടർന്നാണ് തിരച്ചിൽ തുടങ്ങിയത്. രാവിലെ പത്തരയോടെ കരച്ചിൽ തുടങ്ങി ഉച്ചയ്ക്ക് രണ്ടരയോടെ കണ്ടെത്താൻ കഴിഞ്ഞു. തോണിയും തൊഴിലാളികളെയും അഴീക്കൽ തുറമുഖത്ത് എത്തിച്ചു. മൂന്നുപേർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
0 Comments