എന്‍ എച്ച് - ബീച്ച് (കുളം ഗേറ്റ്) റോഡിലെ തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ രണ്ടിനും കൊടുവള്ളി - എന്‍ എച്ച് - മമ്പറം (കൊടുവള്ളി) റോഡിലെ തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 230-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ മൂന്നിനും എന്‍ എച്ച് - നടാല്‍ (നടാല്‍ ഗേറ്റ്) റോഡിലെ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 238-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ നാലിനും രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു
താഴെ ചൊവ്വ - ആയിക്കര (സ്പിന്നിങ് മില്‍) റോഡിലെ എടക്കാട് - കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 240-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ ഒന്നിന് രാത്രി എട്ട് മുതല്‍ ഏഴിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
0 Comments