മുംബൈ: എം എസ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി മാത്രമാണ് മുമ്പ് ഇത്തരത്തില്‍ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്പര്‍ ജേഴ്സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്. ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.
0 Comments