തിരുവനന്തപുരം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം. മൃതദേഹം ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യ പൊതു ദര്‍ശനം ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ്. രണ്ട് മണിവരെ പട്ടം സിപിഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. സംസ്കാരം ഞായറാഴ്ച പതിനൊന്ന് മണിക്ക് വാഴൂരില്‍ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.
0 Comments