കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും ഡിസംബര്‍ 15 ന് വൈകുന്നേരം നാലുമണിക്ക് വിശ്രുത നടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് വിശിഷ്ടാതിഥി.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ.ജി. അലക്സാണ്ടര്‍ സ്വാഗതം ആശംസിക്കും. ഡിസ്നി സ്റ്റാറിന്‍റെ കണ്‍ട്രി മാനേജര്‍ & പ്രസിഡന്‍റ് കെ. മാധവന്‍ അധ്യക്ഷത വഹിക്കും. കെ. സുധാകരന്‍ എം.പി., കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എം.വി. ജയരാജന്‍, ഡോ. ജോസഫ് ബെനവെന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സി.എന്‍. ചന്ദ്രന്‍, അഡ്വ. അബ്ദുള്‍ കരിം ചേലേരി, എന്‍. ഹരിദാസ്, ഡോ. ആശിഷ് ബെന്‍സ് എന്നിവര്‍ പ്രസംഗിക്കും. ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. ലഫ്. കേണല്‍ ജയ് കിഷന്‍ കെ.പി. നന്ദി പറയും.
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. ഒരു വര്‍ഷം കൊണ്ടു തന്നെ കിടക്കകളുടെ എണ്ണത്തിലും ആധുനിക ചികിത്സാ സൗകര്യങ്ങളിലും ഗണ്യമായ മുന്നേറ്റത്തിന് നമുക്ക് കഴിഞ്ഞു - ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. കെ.ജി. അലക്സാണ്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നെഫ്രോളജി, ഡെര്‍മറ്റോളജി, ഇ.എന്‍.ടി., മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്‍, പള്‍മണോളജി, എന്‍ഡോക്രൈനോളജി, ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഓങ്കോളജി, ഒഫ്താല്‍മോളജി, റുമറ്റോളജി, യൂറോളജി, സൈക്യാട്രി, ഫിസിയോ തെറാപ്പി, ഡെന്‍റല്‍ സര്‍ജറി എന്നീ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ കൈകാലുകളുടെയും നട്ടെല്ലിന്‍റെയും വൈകല്യങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പീഡിയാട്രിക് ഓര്‍ത്തോപീഡിക്സ് വിഭാഗവും പുതുതായി തുടങ്ങുന്നുണ്ട്. കൂടാതെ, 24 മണിക്കൂറും ലാബ്, ഫാര്‍മസി, CT, MRI, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ ഏറ്റവും മികച്ച മള്‍ട്ടി-ഡിസിപ്ലിനറി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന ഖ്യാതിയുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപഭാവിയില്‍ കേരളത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.ജി. അലക്സാണ്ടര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം, സി.ഇ.ഒ. ഡോ. ലഫ്. കേണല്‍ ജയ് കിഷന്‍ കെ.പി. എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
0 Comments