FLASH NEWS

6/recent/ticker-posts

തളിപ്പറമ്പ് സൗത്ത് സബ്ജില്ല ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 -2026 സ്നേഹ ഭവനം കമ്മിറ്റി രൂപീകരിച്ചു

കുറ്റ്യാട്ടൂർ:  കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹഭവനം ഭവന നിർമ്മാണ കമ്മിറ്റി 29 7 2024ന് മൂന്നുമണിക്ക് കുറ്റിയാട്ടൂർ കെ എ കെ എൻ എസ് യു പി എസിൽ വെച്ച് രൂപീകരിച്ചു. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സത്യഭാമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റെജി പി പി ഉദ്ഘാടനം നിർവഹിച്ചു. തളിപ്പറമ്പ് സൗത്ത് സബ്ജില്ല എഇഒ ശ്രീമതി ജാൻസി ജോൺ പദ്ധതി വിശദീകരണം നടത്തി.  

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ യു മുകുന്ദൻ, എച്ച് എം ഫോറം കൺവീനർ ശ്രീ സുരേഷ് ബാബു, ബിപിസി ശ്രീ ഗോവിന്ദൻ എടാടത്തിൽ, പിടിഎ പ്രസിഡണ്ട് ശ്രീ കെ മധു സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ഭാരവാഹി ശ്രീ മോഹൻദാസ് ട്രഷറർ ശ്രീ ഷാജി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിങ് കമ്മീഷണർ (g)ശ്രീമതി അനിത സ്വാഗതവും LAസെക്രട്ടറി ശ്രീ ഹേമന്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments