FLASH NEWS

6/recent/ticker-posts

കോടതിയില്‍ കറണ്ട് പോയി, ശ്രീലങ്കന്‍ പൗരനായ വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ രക്ഷപെട്ടു


കോടതിയില്‍ വൈദ്യുതി പോയ ഇടവേളയില്‍ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കന്‍ പൗരന്‍ രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂര്‍ അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം.രക്ഷപ്പെടുമ്പോള്‍ വെളുത്ത ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

Post a Comment

0 Comments