FLASH NEWS

6/recent/ticker-posts

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയാണ് മികച്ച നടൻ. നിത്യാ മേനൻ, മാനസി പരേഖ് എന്നിവരാണു നടിമാര്‍. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത മലയാളം ചിത്രം 'ആട്ടം' നിരവധി പുരസ്കാരങ്ങളാണു വാരിക്കൂട്ടിയത്. മികച്ച ചിത്രം, തിരക്കഥ(ആനന്ദ് ഏകർഷി), എഡിറ്റിങ്(മഹേഷ് ഭുവനേന്ദ്) എന്നീ പുരസ്കാരങ്ങളാണ് 'ആട്ടം' സ്വന്തമാക്കിയത്.

'സൗദി വെള്ളക്ക'യിലെ 'ചായും വെയിലി'ന് ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. 'മാളികപ്പുറത്തി'ലെ ശ്രീപദ് ആണു ബാലതാരം. മികച്ച മലയാള ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത 'സൗദി വെള്ളക്ക'യെ തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രമായി കാന്താരയെ തെരഞ്ഞെടുത്തു.

സിനിമാ നിരൂപണം- ദീപക് ദുഹ

തിരക്കഥ- കൗശിക് സർക്കാർ(മോനോ നോ അവേർ)

സംഗീത സംവിധാനം(നോൺ ഫീച്ചർ)- വിശാൽ ഭരദ്വാജ്(ഫർസാദ്)

ഡോക്യുമെൻ്ററി- മർമേഴ്സ് ഓഫ് ദി ജംഗിൾ

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരി​ഗണിച്ചത്. ദാദാസാഹേബ് ഫാൽക്കെ അവാർഡുകൾ പിന്നീട് പ്രഖ്യാപിക്കും.

Post a Comment

0 Comments