FLASH NEWS

6/recent/ticker-posts

കവളപ്പാറ ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കേരളം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇവിടെനിന്നും ഒരു വിളിപ്പാടകലെ നടന്ന ഉരുള്‍ ദുരന്തങ്ങളുടെ ഓര്‍മ്മകൂടി ഈ സമയം കടന്നുവരികയാണ്. കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 5 വര്‍ഷം. 59 പേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

2019 ഓഗസ്റ്റ് എട്ടിന് രാത്രി എട്ടുമണിക്കാണ് മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. 45 വീടുകള്‍ മണ്ണിനടിയിലായി. ഒന്ന് ഓടി രക്ഷപെടാന്‍ പോലുമാകാതെ 59 ജീവനുകള്‍ മുത്തപ്പന്‍ കുന്നിന്റെ മാറില്‍ പുതഞ്ഞു പോയി. 20 ദിവസം നീണ്ട തിരച്ചിലില്‍ 48 പേരുടെ മൃതദേഹം കണ്ടെടുത്തു. 11 പേര്‍ ഇപ്പോഴും ഇവിടെ അന്ത്യവിശ്രമം കൊള്ളുകയാണ്.

അതേസമയം ദുരിതത്തിൽപെട്ടവരുടെ പുനരധിവാസം പൂർത്തിയായി. എന്നാൽ ദുരന്തം വിതച്ച മണ്ണ് കൃഷിയോഗ്യമാക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല.

Post a Comment

0 Comments