FLASH NEWS

6/recent/ticker-posts

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ നിറപുത്തരി ആഘോഷിച്ചു

പറശ്ശിനി: ആചാരാനുഷ്ഠാനങ്ങളോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ

നിറപുത്തരി ആഘോഷിച്ചു. നിറകതിർ കുലകളുമായി പാരമ്പര്യ അവകാശി മുതുകുടയിലെ നിരിച്ചൽ ഗോവിന്ദൻ കതിർകുലകൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. തുടർന്ന് ക്ഷേത്രം മടയൻ ശുദ്ധി കർമങ്ങൾക്ക് ശേഷം കതിർക്കുലകൾ ഏറ്റുവാങ്ങി.

മടപ്പുരയിലെ മുതിർന്ന അവകാശിയായ സ്ത്രീയുടെ നേതൃത്വത്തിൽ കുലകൾ അരിയെറിഞ്ഞ് ഏറ്റുവാങ്ങി കോവിലിന് മുന്നിലെത്തിച്ച്‌ നടയിൽ പയംകുറ്റിവച്ചു. ശേഷം മടയൻ പി എം സതീശന്റെ നേതൃത്വത്തിൽ കതിർക്കുലകൾ കോവിലിൽ കയറ്റി ചടങ്ങുകൾ പൂർത്തിയാക്കി.

മടപ്പുര കുടുംബാംഗങ്ങൾക്കും മടപ്പുരയിൽ എത്തിച്ചേർന്ന ഭക്ത ജനങ്ങൾക്കും കതിർ കുലകൾ നൽകി. കർക്കടകത്തിൽ മടപ്പുരയിലെ പ്രധാന ചടങ്ങായി ഓഗസ്റ്റ് 8ന് സുബ്രഹ്മണ്യ പൂജ ഉണ്ടായിരിക്കും. ഒൻപതിന് രാവിലെ ഗണപതി ഹോമവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ തിരുവപ്പനയും സന്ധ്യക്ക്‌ വെള്ളാട്ടവും ഉണ്ടായിരിക്കും.

Post a Comment

0 Comments