FLASH NEWS

6/recent/ticker-posts

ഉത്തര മലബാറിന്റെ സമഗ്ര വികസനത്തിന് ഡവലപ്മെന്റ് അതോറിറ്റി വേണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്

വികസനത്തിനാവശ്യമായ പദ്ധതികൾ കണ്ടെത്തി അതിന് വ്യക്തമായ ആസൂത്രണം നടത്താനും വിവിധ തലങ്ങളിൽ നിന്ന് ആവശ്യമായ ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പുവരുത്താനും അത് ദുർവിനിയോഗം ചെയ്യാതെ നാടിൻറെ നന്മക്കും വികസനത്തിനും കൃത്യമായി ഉപയോഗപ്പെടുത്താനും ശക്തമായ ഡവലപ്മെന്റ് അതോറിറ്റി വേണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു .
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടിന്റെ ഉപയോഗവും , അതിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാനും എന്ന വിഷയത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, ജനപ്രതിനിധികളെയും , ഉദ്യോഗസ്ഥരെയും സംഘടിപ്പിച് നടത്തിയ ചർച്ച സമ്മേളനം മ്യുസിയം വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു . 
ചേംബർ പ്രസിഡന്റ് ശ്രീ ടി കെ രമേഷ് കുമാർ അധ്യക്ഷം വഹിച്ചു . 
ബഹു .ജില്ലാ കലക്ടർ ശ്രീ അരുൺ കെ വിജയൻ ,IAS മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി .
കൃത്യമായ ആസൂത്രണത്തിന്റെ അഭാവം കാരണം ലഭ്യമാകുന്ന ഫണ്ട് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെ തന്നെ അഭിപ്രായപ്പെടുകയുണ്ടായി . 
2047 -ൽ ഉത്തര മലബാർ വികസന കാര്യത്തിൽ എങ്ങിനെ ആയിരിക്കണമെന്നുള്ള വ്യക്തമായ കാഴ്ചപ്പാടുകളോടെയുള്ള ഒരു സമഗ്ര പ്ലാൻ nmcc ഡയറക്റ്റർ ഇൻ ചാർജ് -ഇൻഫ്രാസ്ട്രക്റ്റർ ഡവലപ്മെന്റ് കമ്മിറ്റി & മരിയാ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ ആഷിക് മാമു അവതരിപ്പിച്ചു .


തുടർന്ന് നടന്ന ചർച്ചയിൽ അഴിക്കോട് എം ൽ എ കെ വി സുമേഷ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ , കണ്ണൂർ കോർപറേഷൻ മേയർ ശ്രീ മുസ്ലിഹ് മഠത്തിൽ , ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ , സിയാദ് തങ്ങൾ , ഷമീമ ടീച്ചർ , ടൌൺ പ്ലാനർ രവി കുമാർ , ഡെപ്യൂട്ടി ടൌൺ പ്ലാനെർ സൂരജ് ടി സി , kseb എക്സിക്യൂട്ടീവ് എഞ്ചിനീയർ ബഷീർ പി.കെ , മറ്റു വകുപ്പ് ഉദ്യോഗസ്ഥർ ചേംബർ വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ , ട്രഷറർ നാരായണൻകുട്ടി , മുൻ പ്രസിഡണ്ട് കെ വിനോദ് നാരായണൻ , ചേംബർ ഡയറക്ടർമാരായ ദിനേശ് ആലിങ്ങൾ , ഇ കെ അജിത് കുമാർ , തുടങ്ങിയവർ പങ്കെടുത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 
ചേംബർ ഓണററി സെക്രട്ടറി യോഗത്തിനു സ്വാഗതവും , ജോയിന്റ് സെക്രട്ടറി എ കെ റഫീഖ് നന്ദിയും പ്രകാശിപ്പിച്ചു .

Post a Comment

0 Comments