FLASH NEWS

6/recent/ticker-posts

പുതിയ ന്യൂനമര്‍ദം രുപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത


പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.



സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

Post a Comment

0 Comments