FLASH NEWS

6/recent/ticker-posts

നിർത്തിയിട്ട ലോറിക്ക് പിന്നിൽ മോട്ടോർ ബൈക്കിടിച്ച് യുവാവ് മരിച്ചു;മറ്റൊരാൾക്ക് ഗുരുതര പരിക്ക്

തലശ്ശേരി :നിർത്തിയിട്ട ലോറിക്ക് പിന്നിൽ മോട്ടോർ ബൈക്കിടിച്ച് യുവാവ് മരിച്ചു.ബൈക്കിന് പിറകിൽ സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്ക് . ചിറക്കര കീഴന്തിമുക്ക് റോഡിൽ നടന്ന വാഹനാപകടത്തിൽ ആണ് ന്യൂ മാഹി പുന്നോൽ പള്ളിക്കുന്നിലെ പറക്കാട്ട് ബഷീറിന്റെയും ടി.കെ.ഷെമീറയുടെയും മകൻ ബഷാഹിർ (25) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം . നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു.





കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വൈഷ്ണവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മരണപ്പെട്ട യുവാവിൻ്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments