FLASH NEWS

6/recent/ticker-posts

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി

ഇക്കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു ,ബിരുദം, ബിരുദാനന്ദ ബിരുദം മറ്റ് സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പെരുവയിൽനിന്ന് ആദ്യമായി ബിഡിഎസ് പഠനത്തിന് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച  മേഘബാലകൃഷ്ണനും ഐശ്വര്യ ചന്ദ്രനും കോളയാട് പഞ്ചായത്തിലെ പെരുവ പതിമൂന്നാം വാർഡ് പ്രദേശത്തെ  ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ WINGS സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10മണിക്ക്  ജി യു പി എസ് പാലയത്തുവയൽ ഓഡിറ്റോറിയത്തിൽ വെച്ച് "ACHIEVER"S GALA - 2024 എന്ന പേരിൽ ആദരവ് നൽകി. 

തലശ്ശേരി സബ് കളക്ടർ ശ്രീ. കാർത്തിക്ക് പാണിഗ്രഹ് ഐ എ എസ് ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പുരസ്കാരവും, ക്യാഷ് പ്രൈസ്സും സബ് കളക്ടർ സമ്മാനിച്ചു
 പ്രശസ്ത മോട്ടിവേഷൻ ട്രെയിനറും സൈക്കോളജിക്കൽ കൗൺസിലറും കൂടിയായ ശ്രീ .പ്രദീപ് മാലോത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി  ശ്രീ പ്രദീപ് മാലോത്ത് കരിയർ ഗൈഡൻസ് ക്ലാസ് നൽകി ചടങ്ങിൽ  വിങ്സ് പ്രസിഡന്റ് ശ്രീ ടി രാമചന്ദ്രൻ  അധ്യക്ഷം വഹിച്ചു  കോളയാട് ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെംമ്പർ ശ്രീ റോയ് പൗലോസ്, പെരുവ യൂപി സ്കൂൾ വികസന സമിതി ചെയർമാൻ 
ശ്രീ ഷാജു എ, ശ്രീ ചന്ദ്രൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ,GUP  സ്കൂൾ  പെരുവ, ശ്രീ സുനേഷ് ദാസ് ( PTA  പ്രസിഡന്റ്,  പെരുവ GUP സ്കൂൾ ), ശ്രീ ജയൻ ടി (ചെയർമാൻ, SMC പെരുവ GUP സ്കൂൾ )
, ശ്രീമതി നിഷ അജേഷ് ( സെക്രട്ടറി,ADS പെരുവ ), ശ്രീ.ജിബിൻ എബ്രഹാം ( സെക്രട്ടറി,പൂർവ്വ വിദ്യാർത്ഥി സംഘടന, പെരുവ GUPS ), ശ്രീ.സിനോയ് M (ജനറൽ കൺവീനർ വനവകാശഭൂമി സംരക്ഷണസമിതി, കണ്ണൂർ )
എന്നിവർ സംസരിച്ചു. 

വിങ്സ് സെക്രട്ടറി ശ്രീ സജീവൻ  TC സ്വാഗതവും, വിങ്സ് ജോയിന്റ് സെക്രട്ടറി ശ്രീ രാജൻ പി നന്ദിയും പറഞ്ഞു. SSLC,+2,ഡിഗ്രി, ITI,വിജയികളായ വിദ്യാർത്ഥികളും,BDS അഡ്മിഷൻ നേടിയ വിദ്യാർത്ഥികളും സംസാരിച്ചു.

Post a Comment

0 Comments