FLASH NEWS

6/recent/ticker-posts

താഴെ ചൊവ്വയിലെ ഗോൾഡൻ ഹോട്ടലിൽ തീപ്പിടിത്തം

കണ്ണൂർ: താഴെ ചൊവ്വയിലെ ഗോൾഡൻ ഹോട്ടലിൽ തീപ്പിടിത്തം. ഗ്യാസ് ചോർന്നതിനെ തുടർന്ന് 5.30-ഓടെ തീ പടർന്നു പിടിക്കുകയായിരുന്നു.
പാചകത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിയാതായതോടെ ഓടിരക്ഷപ്പെട്ടു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന കടയിലെ ഫയർ എക്സ്‌റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയോ തീ പടർന്ന് പിടിക്കുകയോ ചെയ്തിരുന്നെങ്കിൽ തൊട്ടടുത്തെ പടക്ക കടക്ക് തീപിടിച്ച് വലിയൊരു ദുരന്തം ഉണ്ടാകുമായിരുന്നു

കണ്ണൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ അജയന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തി തീയണച്ചു. കത്തിയിരുന്നതും അല്ലാത്തതുമായ മൂന്ന്‌ ഗ്യാസ് സിലിൻഡറുകൾ പുറത്തെത്തിച്ച് ചോർച്ച പരിഹരിച്ചു.

കെട്ടിടം ഓട് മേഞ്ഞതായതിനാൽ സമീപ കടകളിലേക്ക് തീ പടരാൻ സാധ്യത ഏറെയായിരുന്നു. അകത്തുള്ള മരവും ഹോട്ടലിൽ ഉപയോഗിക്കുന്ന സാധന സാമഗ്രികളും ആണ് കത്തിയത്. അഗ്നിരക്ഷാ സേനയുടെ തക്ക സമയത്തുള്ള ഇടപെടൽ കാരണം തീ കൂടുതൽ പടർന്നില്ല.

ഇരിട്ടിയിലെ ബോബിയുടേതാണ് സ്ഥാപനം. പലഹാര നിർമാണ കടയായിട്ടാണ് പ്രവർത്തിക്കുന്നത്. കെ ഹരിനാരായണൻ, സി വിനേഷ്, കെ കെ വിജിൽ, വി കെ റസീഫ്, എസ് മിഥുൻ, സി എം ഷിജു, ജോത്സ്‌ന, അനുഷ, പുരുഷോത്തമൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments