FLASH NEWS

6/recent/ticker-posts

ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് ഇന്നലെയും ഇന്നുമായി ഏഴ് പേർക്ക് പരിക്ക്

കൂത്തുപറമ്പ്: ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റ് ഇന്ന് മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയം പൊയിൽ കാനത്തും ചിറയിൽ വെച്ചാണ് മൂന്നു പേർക്ക് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റത്. പരിക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി പാനുണ്ടയിൽ നാലുപേർക്കും കടിയേറ്റിരുന്നു. പാനുണ്ട ആലക്കണ്ടി ബസാറിൽ പി മോഹനൻ, മനോഹരൻ, ദിൽന, രജീഷ്, എന്നിവർക്കാണ് ഇന്നലെ കടിയേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments