FLASH NEWS

6/recent/ticker-posts

കണ്ണൂർ : യുവതിയെ വീട്ടിൽ കയറി മുളക് പൊടി വിതറി ആക്രമിച്ചു


പരിയാരം സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി മുളക് പൊടി വിതറി ഭർതൃമതിയായ യുവതിയെ ആക്രമിച്ചു. ചെറുതാഴം അതിയടം സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. മൂന്നാം തീയതി വൈകുന്നേരം 5 മണിക്കാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലെ സെൻട്രൽ ഹാളിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം ദേഹത്ത് മുളക് പൊടി എറിയുകയും കൂട്ടത്തിലൊരാൾ വടി കൊണ്ട് തലക്കും കാലിനുംഅടിക്കുകയും ചെയ്തു.ശ്രീനിധി ബസിലെ ഡ്രൈവർ ശ്രീകാന്തിനെതിരെ പരിയാരം പോലീസിൽ പരാതി നൽകിയ വിരോധമാണ്



അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments