ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. 2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു.
0 Comments