തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമലകോ-ഓഡിനേറ്റർസ്ഥാനത്തുനിന്നാണ് മാറ്റിയത്. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ.
ശ്രീജിത്ത്മുമ്പുംശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർസ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ്പൊലീസ്കോർഡിനേറ്റർക്കുള്ളത്.
നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു.
മുഖ്യമന്ത്രിയുടെനേതൃത്വത്തിൽനടന്നയോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയുംഇന്റലിജൻസ്,ഹെഡ്ക്വാർട്ടേഴ്സ്എഡിജിപിമാരും ആണ് യോഗത്തിൽപങ്കെടുത്തത്.മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത്കുമാറിനെഒഴിവാക്കിയതെന്നായിരുന്നു വിവരം.
0 Comments