FLASH NEWS

6/recent/ticker-posts

പണം തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പായതോടെ ഹൈറിച്ചിനെതിരെ പരാതികൾ വീണ്ടും, തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു


തളിപ്പറമ്പ്
: ഹൈറിച്ചിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊറാഴ കാനൂലിലെ ചെന്നക്കണ്ടത്തില്‍ വീട്ടില്‍ സി.കെ.വിനീഷിന്റെ(44) പരാതിയിലാണ് തൃശൂര്‍ ആസ്ഥാനമായി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍, ഗൗതം, രാജേഷ്, സനല്‍ എന്നിവര്‍ക്കെതിരെകേസ്.

10,000 രൂപ നിക്ഷേപിച്ചാല്‍ മൂന്നുമടങ്ങ് ലാഭവിഹിതം തരാമെന്ന് പ്രലോഭിപ്പിച്ച് 2023 സപ്തംബര്‍-9 ന് 5 ലക്ഷവും 19 ന് ഒന്നരലക്ഷം രൂപയും നിക്ഷേപിപ്പിച്ചെങ്കിലും പണമോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതി.

ബക്കളത്തെ ആശ്രമത്ത് വീട്ടില്‍ എ.രമയുടെ(44)പരാതിയില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. ദാസന്‍ പ്രതാപന്‍, ശ്രീന പ്രതാപന്‍ എന്നിവര്‍ക്ക് പുറമെ ഫിജീഷ്‌കുമാര്‍, വിപിന്‍ മാധവന്‍, എന്‍.എം.ശരത്ത് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

2022 സപ്തംബര്‍ മുതല്‍ 2023 സപ്്തംബര്‍ വരെ ഒരു വര്‍ഷകാലയളവില്‍ പല തവണകളിലായി 30,80,000 രൂപ നിക്ഷേപിച്ച രമക്ക് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ ലഭിച്ചില്ലെന്നാണ് പരാതി. 37,30,000 രൂപയാണ് രണ്ടുപേരില്‍ നിന്നുമായി ഹൈറിച്ച് തട്ടിയെടുത്തത്.

Post a Comment

0 Comments