FLASH NEWS

6/recent/ticker-posts

സല്‍മാന്‍ ഖാന്റെ കണ്ണുകളില്‍ ഭയം നിറച്ച അധോലോക രാജകുമാരന്‍; ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?


സല്‍മാന്‍ ഖാനോട് അഞ്ച് വയസുമുതല്‍ പക, ദാവൂദ് ഇബ്രാഹിമിനെ പരസ്യമായി വെല്ലുവിളിച്ച അധോലോക രാജകുമാരന്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തി ഉത്തരവാദിത്വം ഏറ്റെടുത്ത ഗ്യാങ്സ്റ്റര്‍.ജയിലില്‍ ഇരുന്ന് വൈ കാറ്റഗറി സുരക്ഷയുള്ള ബാബാ സിദ്ദിഖി വധം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊടുംകുറ്റവാളി. ദാവൂദ് ഇബ്രാഹിമിനെയും സല്‍മാന്‍ ഖാനെയും സഹായിക്കുന്നവരെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ലോറന്‍സ് ബിഷ്‌ണോയ് ആരാണ്?

ദുര്‍ഗാപൂജ ആഘോഷങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടങ്ങളാല്‍ നിറഞ്ഞ മഹാരാഷ്ട്രയിലെ ഒരു റോഡിലൂടെ കടന്നുവന്ന അജിത്പവാര്‍ പക്ഷം എന്‍സിപിയുടെ മുന്‍ മന്ത്രി. വൈ കാറ്റഗറി സുരക്ഷയുള്ള ബാബാ സിദ്ദിയുടെ വാഹനം എംഎല്‍എ കൂടിയായ മകന്റെ ഓഫീസിന് മുന്നിലെത്തിയതും മൂന്ന് യുവാക്കള്‍ വാഹനം തടഞ്ഞ് ബാബാ സിദ്ദിഖിയ്ക്ക് നേരെ നിറയൊഴിച്ചു.

പൊലീസ് സുരക്ഷയിലായിരുന്ന മുന്‍ മന്ത്രിയെ കൊലപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ രക്ഷപ്പെടുന്നു. പഴയ രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലെ ചോരയുടെ മണമുള്ള മുംബൈ അധോലോകത്തിന്റെ കഥയല്ലിത്.  ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ ഞെട്ടലിലാഴ്ത്തിയ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പകയുടെ ചരിത്രമാണ്. നിറയൊഴിച്ചതെന്ന് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലും നടത്തി.

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക, ആയുധ കച്ചവടം തുടങ്ങിയവയാണ് ലോറന്‍സ് ബിഷ്‌ണോയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. എട്ട് കോടിയുടെ ആസ്തിയുള്ള ബിഷ്‌ണോയ് 2010ല്‍ തന്നെ വിവാഹം കഴിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയ്- ഗുര്‍പ്രീത് കൗര്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. 700ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് ലോറന്‍സ് ബിഷ്‌ണോയി ഗ്യാങില്‍ ആക്ടീവായുള്ളത്. നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ലോറന്‍സിന് ഖാലിസ്ഥാന്‍ തീവ്രവാദി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നാൽ കാനഡയിലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടത്തോടെ പിന്നിൽ ബിഷനോയിയും റോയും ആണെന്ന് കാനഡ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ പാകിസ്ഥാനിൽ ഉള്ള നിരവധി തീവ്രവാദികളെ അജ്ഞാതർ വധിച്ചിരുന്നു ഇതിനു പിന്നിലും ലോറൻസിന് പങ്ക് ഉണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണത്തിനു പിന്നാലെ രാജ്യസ്നേഹികൾ പോലും ആരാധകരായി വന്നിരിക്കുകയാണ്. ചിലരാകട്ടെ സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ചർ പോലും ലോറൻസിന്റെതാക്കി മാറ്റിയിയിട്ടുണ്ട്.


ബാബാ സിദ്ദിഖിയെയും സിദ്ദു മൂസെവാലെയും മാത്രമല്ല ലോറന്‍സ് ബിഷ്‌ണോയ് സംഘം ബുള്ളറ്റുകളാല്‍ യമപുരിയിലേക്ക് അയച്ചത്. ആ പട്ടികയില്‍ ഖാലിസ്ഥാന്‍ വിഘടനവാദി സുഖ്ദൂല്‍ സിംഗ് ഗില്ലി, കിര്‍ണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് തുടങ്ങി നിരവധി പ്രശസ്തരും അപ്രശസ്തരും ബിഷ്‌ണോയി ഗ്യാങിന്റെ തോക്കുകള്‍ക്ക് ഇരയായവരാണ്.

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തോടെ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മസിലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടാന്‍ തുടങ്ങിയതിനും കാരണം ഇതുതന്നെയാണ്. രാജ്യത്തെ തന്നെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയ ഡി കമ്പനിയെ പോലും വെല്ലുവിളിക്കാന്‍ പോന്ന ഒരു ഗ്യാങ്‌സ്റ്ററോടുള്ള ഭയം തന്നെയാണ് ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ സല്‍മാന്റെ കണ്ണുകളില്‍ നിഴലിച്ചതും.

എന്താണ് സല്‍മാനോട് ഇത്ര ദേഷ്യം?

1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സൽമാൻ ഖാന്‍ പ്രതിയാണ്. ബിഷ്‌ണോയി സമുദായത്തിന് ഏറെ അതൃപ്തിയുണ്ടാക്കിയ സംഭവമാണിത്. ബിഷ്‌ണോയി സമൂഹം വിശുദ്ധമായി കണക്കാക്കുന്നവയാണ് കൃഷ്ണമൃഗങ്ങള്‍. ഞങ്ങൾ സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലും എന്നാണ് 2018-ൽ കോടതിയിൽ ഹാജരായപ്പോൾ ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്.

ഇതിന് മുമ്പെ ലോറൻസ് ബിഷ്‌ണോയി ഓൺലൈനിൽ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സൽമാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

2023-ൽ, ഖാൻ്റെ മാനേജർക്ക് ഭീഷണിപ്പെടുത്തുന്ന ഒരു ഇമെയിൽ ലഭിച്ചു, അതിൽ ബിഷ്‌ണോയ് ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിച്ചു. സൽമാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറഞ്ഞു. 

“ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ കമ്മ്യൂണിറ്റി ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എൻ്റെ സമൂഹത്തെയാകെ അയാള്‍ അപമാനിച്ചു. ആയാള്‍ക്കെതിരെ അതിന് കേസുണ്ട്, പക്ഷേ സല്‍മാന്‍ മാപ്പ് പറയാൻ വിസമ്മതിച്ചു ” ബിഷ്‌ണോയ് പറഞ്ഞു.

Post a Comment

0 Comments