FLASH NEWS

6/recent/ticker-posts

ജ്യൂസില്‍ മദ്യം കലര്‍ത്തിനല്‍കി പീഡനം, പിന്നാലെ തീര്‍ഥാടനം; കൊച്ചിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവില്‍


വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി ഒളിവില്‍. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന പദവിയില്‍ ജോലി ചെയ്ത വൈറ്റില സില്‍വർസാൻഡ് ഐലൻഡില്‍ ശിവപ്രസാദാണ് (74) പ്രതി.

പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 22 വയസുകാരിയായ ഒഡിഷ സ്വദേശിയായ യുവതിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജ്യൂസില്‍ മദ്യം കലർത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഒഡിഷയിലെ ഗജപതി ജില്ല സ്വദേശിയായ ഇരുപത്തി രണ്ടുകാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്ബളത്തില്‍ ജോലിക്കായി എത്തിയത്. 

15-ാം തീയതി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജ്യൂസില്‍ മദ്യം കലർത്തി നല്‍കിയായിരുന്നു ശിവപ്രസാദ് പെണ്‍കുട്ടിയെ അക്രമിച്ചത്. തുടർന്ന് പിറ്റേ ദിവസം ഇയാള്‍ യുവതിയെ വീട്ടില്‍ തനിച്ചാക്കി കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോകുകയും ചെയ്തു. ഇതിനിടെ പീഡന വിവരം യുവതി തന്റെ ബന്ധുവിനെ അറിയിക്കുകയും ഇവർ പെരുമ്ബാവൂർ ആസ്ഥാനമായി ഇതരസംസ്ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സിഎംഐഡി യെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. 

ജ്യൂസില്‍ മദ്യം ചേർത്ത് നല്‍കിയതിന് പിന്നാലെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നും ബോധം നഷ്ടമായ യുവതിക്ക് പിന്നീട് എന്താണ് നടന്നതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് പോലീസിന് നല്‍കിയ മൊഴി. പിന്നീട് നടത്തിയ വൈദ്യ പരിശോധനയിലാണ് പീഡന വിവരം വ്യക്തമാകുന്നത്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയർന്ന പദവി വഹിച്ച വ്യക്തിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പ്രതി എറണാകുളം ജില്ല സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

Post a Comment

0 Comments