പുതിയതെരു: കഴിഞ്ഞ ദിവസം അർധരാത്രി പുതിയതെരുവിൽ തീ പിടിച്ച കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ വീണ്ടും തീ പടർന്നു. രാമഗുരു യു പി സ്കൂളിന് സമീപം കോഡീസ് പ്ലെയിനർ എന്ന മരപ്പണി ശാലയ്ക്കാണ് തീ പിടിച്ചത്. രാവിലെ സമീപത്തെ ഹോട്ടലിലും ജ്യൂസ് കടയിലേക്കും തീ പടർന്നു.
കണ്ണൂരിൽ നിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചതിനാൽ പരിസരത്തെ കൂടുതൽ കടകളിലേക്ക് പടരുന്നത് തടയാനായി. അർധരാത്രിയും വെള്ളിയാഴ്ച രാവിലെയും ഉണ്ടായ തീപ്പിടിത്തത്തിൽ വൻ നഷ്ടം സംഭവിച്ചു.
കണ്ണൂരിൽ നിന്ന് അഗ്നിരക്ഷ സേനയുടെ മൂന്നും തളിപ്പറമ്പിൽ നിന്ന് ഒരു യൂണിറ്റും ഉൾപ്പെടെ നാല് യൂണിറ്റ് 2 മണിക്കൂർ പണിപ്പെട്ടാണ് രാത്രിയിലെ തീപ്പിടിത്തം നിയന്ത്രിച്ചത്. യന്ത്രങ്ങൾ, മര ഉരുപ്പടികൾ എന്നിവ നശിച്ചു. കണ്ണൂർ സ്റ്റേഷൻ ഓഫീസർ ടി അജയന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇലക്ടിക് ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തതിന് കാരണമെന്ന് കരുതുന്നു.
0 Comments