തലശ്ശേരി: ബസ് സ്റ്റാൻഡില്‍ ബസ് കയറിയിറങ്ങി ചുമട്ടുതൊഴിലാളി മരിച്ചു. എരഞ്ഞോളി ചോനാടം ചെള്ളത്ത്‌വീട്ടില്‍ പവിത്രനാണ് (57) മരിച്ചത്.തിങ്കളാഴ്ച രാത്രി ഏഴിന് തലശേരി ബസ്‌സ്റ്റാൻഡിലാണ് സംഭവം.
ബസ്‌സ്റ്റാൻഡിന് സമീപത്തെ ശുചിമുറിക്ക് സമീപമായിരുന്നു അപകടം. ബസ് കയറിയിറങ്ങിയ ശേഷം പവിത്രൻ അരമണിക്കൂറോളം ചോരവാർന്ന് ഇവിടെ കിടന്നു. ശുചിമുറിയിലേക്ക് പോയ യാത്രക്കാരാണ് പവിത്രനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഏതു ബസാണ് പവിത്രന്‍റെ ദേഹത്തിലൂടെ കയറിയിറങ്ങിയതെന്ന് ഇതുവരെ കണ്ടെത്തിയില്ല. സംശയത്തെത്തുടർന്ന് തലശേരി- കണ്ണവം റൂട്ടിലോടുന്ന ഒരു ബസിന്‍റെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ശുചിമുറിക്ക് സമീപം സിസിടിവികള്‍ ഉണ്ടെങ്കിലും ഇത് പ്രവർത്തന രഹിതമാണ്. ഭാര്യ: അനിത. മകൻ: ആദിദേവ്.
0 Comments