FLASH NEWS

6/recent/ticker-posts

മദ്യപിക്കാൻ പണം നൽകിയില്ല, കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച് മകൻ. കൊല്ലം തേവലക്കരയിലാണ് സംഭവം. ​ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


52 വയസുള്ള കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരു \ക്കേറ്റു. മകൻ മനു മോഹനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തു. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തിൽ മുറിവേറ്റു. ​മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മനുമോഹൻ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടിൽ പൊലീസെത്തി പല തർക്കങ്ങളും പരി​ഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തർക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തിൽ കലാശിക്കുകയും ചെയ്തത്.

Post a Comment

0 Comments