തളിപ്പറമ്പ്: കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ കെ എല്‍ 86 എ 9695 നമ്പർ ക്രെയിനാണ് കവർന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.
25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ സൂരജ് സുരേഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം എം യു പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.
0 Comments