വീട് കയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം നടന്നത്. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്.
വീട്ടിൽ അതികമ്രിച്ച് കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
ആറ് മുറിവുകളാണ് നടൻ്റെ ശരീരത്തിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം ആഴത്തിൽ ഉള്ളതാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
0 Comments