FLASH NEWS

6/recent/ticker-posts

വലിച്ചെറിയൽ മുക്ത തലശ്ശേരി


തലശ്ശേരി  : വലിച്ചെറിയൽ മുക്ത തലശ്ശേരി, മാലിന്യ മുക്ത നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി
കുയ്യാലിയിലെ എം സി റിവർ സൈസ് റെസിഡന്റ്സ് അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുയ്യാലിപ്പുഴയുടെ തീരത്തെ കണ്ടൽ കാടുകളിലേക്ക് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ വലിച്ചെറിഞ്ഞതും റിവർ സൈഡ് റെസിഡന്റ്സ് അസ്സോസ്സിയേഷൻ പരിധിയിലെ     പ്രധാന റോഡിന് ഇരുവശത്തുമായി അനധികൃതമായി നിക്ഷേപിച്ചതുമായ ചാക്ക് കണക്കിന് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി.

അസോസിയേഷൻ പ്രസിഡന്റ് അമൃത പ്രകാശ് വൈസ് പ്രസിഡന്റ്‌ സിവി രമേഷ് സെക്രട്ടറി മിസീസ് ഷാഹിൻ നസിം അസോസിയേഷൻ മെമ്പർമാരായ  രമേഷ് കുമാർ അഷറഫ് ഡോക്ടർ ഷബീബ്  റഹ്മാൻ വാർഡ് കൗൺസിലർ പ്രശാന്ത് നഗരസഭ ശുചീകരണ തൊഴിലാളികൾ  തുടങ്ങിയവർ പങ്കെടുത്തു 

ശുചീകരണ പ്രവർത്തനങ്ങൾക്ക്  ഹെൽത്ത് ഇൻസ്പെക്ടർ നിത്യ നേതൃത്വം നൽകി.

Post a Comment

0 Comments