' വളണ്ടറി രക്തദാനം ശക്തിപ്പെടുത്താൻ വ്യാപക ശ്രമം ഉണ്ടാവേണ്ടതുണ്ടെന്ന് കേരള ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റും ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ഗവേണിംഗ് ബോർഡ് അംഗവുമായ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. അഹമ്മദാബാദ് റെഡ് ക്രോസ് സൊസൈറ്റിയും ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഗ്രാമീണ മേഖലയിൽ രക്തദാനത്തിന് തയ്യാറുള്ള നിരവധി പാവപ്പെട്ടവരുണ്ട്. എന്നാൽ അവർ 'ജോലി മുടക്കി രക്തദാനത്തിന് വന്നാൽ കുടുംബം പട്ടിണിയാവുന്ന സ്ഥിതിയുണ്ടാവുന്നു. ഇതിന് പരിഹരിഹാരം കാണാൻ രക്തദാനം മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പാഠ്യപദ്ധതിയിൽ രക്തദാനം ഉൾപ്പെടുത്തണമെന്നും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയാൽ ഉടൻ തന്നെ രക്തം ലഭ്യമാവുന്ന ഒരു സാമൂഹ്യ സന്നദ്ധത സംസ്കാരം ഇക്കാര്യത്തിൽ കൈവരുത്തേണ്ടതുണ്ടെന്നും കരീം കാരശ്ശേരി പറഞ്ഞു.
ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ സെക്രട്ടരി ജനറൽ അപൂർബ ഘോഷ് ' ഹൈദരാബാദ് തലാസീമിയ ആൻ്റ് സിക്കിൾ സൊസൈറ്റി പ്രസിഡൻറ് ഡോ. ചന്ദ്രകാന്ത് അഗർവാൾ തുടങ്ങിയവർ മോഡറേറ്റർമാരായിരുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. കരീം കാരശ്ശേരി യെ കൂടാതെ ബി.പി. പി. സ്റ്റേറ്റ്' വൈസ് പ്രസിഡൻ്റ്. എം.വി. എ. അസീസ്, യു.കെ.യൂസഫ് തുടങ്ങിയവരും കേരളത്തെപ്രതിനിധികരിച്ച് ശില്പശാലയിൽ പങ്കെടുത്തു.
ഇൻ്റർനാഷണൽ ബ്ലഡ് ഡോണർ ഓർഗനൈസേഷൻ പ്രസിഡൻ്റ് സലേഹ് അബ്ദുൽ മാലിക് പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അൾജീരിയയിൽ നിന്നും എത്തിയിരുന്നു. നൂറിലധികം രക്തദാനം നടത്തിയവർക്ക് സെഞ്ചൂറിയൻ അവാർഡ് അദ്ദേഹം വിതരണം ചെയ്തു. അഹമ്മദാബാദ് നഗരത്തിൽ നടത്തിയ റാലിക്കും അദ്ധേഹം നേതൃത്വം നല്കി.
രക്തരോഗികളുടെ അവകാശത്തിന് വേണ്ടിയും രക്തദാന രംഗത്തുള്ള സേവനവും മുൻ നിർത്തി കേരള ബ്ലഡ് പേഷ്യൻ്റ് സ്പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരിയെ ചടങ്ങിൽ വെച്ച് ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണർ ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സെക്രട്ടരി ജനറൽ അപൂർ ബ ഘോഷ് പൊന്നാടയണിയിച്ചു ആദരിച്ചു. ശില്പശാലയിൽ കേരള പ്രതിനിധികളായി ബി. പി.പി.സി. സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി, എം.വി. അബദുൾ അസീസ്, യു.കെ.യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments