FLASH NEWS

6/recent/ticker-posts

മട്ടന്നൂർ ചാവശ്ശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം

മട്ടന്നൂർ: ചാവശ്ശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം. ചാവശ്ശേരി ആശാരി കോട്ടം റോഡിൽ കാളാൻ്റെ കുന്നിലാണ് പുലിയെ കണ്ടത്. പ്രദേശവാസിയായ മാതളം ശശിയാണ് പുലിയെ കണ്ടതായി പറഞ്ഞത്.

വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടത്താൻ കഴിഞ്ഞില്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments