താഴെചൊവ്വ: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുവന്ന കാർ കത്തി നശിച്ചു. താഴെചൊവ്വ കിഴുത്തള്ളിക്ക് സമീപം വർക്ക് ഷോപ്പിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കാറിന്റെ അടിയിൽ വെൽഡിങ് ജോലിക്കിടെയാണ് തീ പടർന്നതെന്ന് വർക്ക് ഷോപ്പ് ഉടമ പറഞ്ഞു. കെട്ടിടത്തിന് കേടില്ല. കരിയും പുകയും പടർന്നിരുന്നു. അഗ്നിരക്ഷസേന എത്തി തീ കെടുത്തി.
0 Comments