FLASH NEWS

6/recent/ticker-posts

ബസില്‍ തട്ടി വീണു, ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം


മലപ്പുറം വണ്ടൂരില്‍ ഭർത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി ബസ് തട്ടി മരിച്ചു. വാണിയമ്ബലം മങ്ങംപാടം പൂക്കോടൻ സിമി വർഷ എന്ന 22-കാരിയാണ് മരിച്ചത്. ഭർത്താവ് വിജേഷ് (28) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്‌ക്ക് തിരുവാലി പൂന്തോട്ടത്തില്‍ വച്ചായിരുന്നു അപകം. ബൈക്ക് എതിരെ ബസിന്റെ വശത്ത് തട്ടിയാണ് അപകടമുണ്ടായത്. തെറിച്ചുവീണ സിമിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻ ടയർ കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം ഇവർ മരിച്ചു.

മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിര്‍ദേശില്‍ വന്ന ബസിന്റെ സൈഡില്‍ തട്ടി പിന്നിലെ ടയറിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മൃതദേഹം മ‍ഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലാണ്. ബുള്ളറ്റില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അപകടം

Post a Comment

0 Comments