FLASH NEWS

6/recent/ticker-posts

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും


തളിപ്പറമ്പ്
: രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് സാധ്യതയേറുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പരമശിവന്റെ വെങ്കല പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനാണ് പ്രധാനമന്ത്രിയെ പ്രതീക്ഷിക്കുന്നത്. വ്യവസായിയും സിനിമാനിർമാതാവുമായ മൊട്ടമ്മൽ രാജനാണ് പ്രതിമ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ഇതിന്റെ അനാഛാദനം നടത്താൻ പ്രധാനമന്ത്രിയുടെ തീയതിക്കായി നേരത്തെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഏജൻസിയുടെ(എൻഎസ്ജി) ചെന്നൈ ഓഫിസിൽ നിന്ന് രാജരാജേശ്വര ക്ഷേത്രം ഉൾപ്പെടുന്ന ടിടികെ ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 17,18 തീയതികളിൽ എൻഎസ്ജിയുടെ പ്രത്യേക സംഘം ക്ഷേത്രത്തിൽ എത്തുമെന്ന് ദേവസ്വം അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും സംഘം സന്ദർശിക്കുന്നണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് അധികൃതർ പറയുന്നത്.

Post a Comment

0 Comments