FLASH NEWS

6/recent/ticker-posts

വിജ്ഞാന പ്രദർശനം

  ചെക്കികുളം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ശ്രീ അനിൽകുമാർ സി എക്സിബിഷന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാജശ്രീ പി, ഡയറക്ടർ ശ്രീ രതീഷ് കൊയാടൻ, കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി ലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു. പലതരം കരകൗശല വസ്തുക്കൾ, വർക്കിംഗ് മോഡൽസ്, പ്രാചീന ഉപകരണങ്ങൾ, കടലാസ്, ഓല, ചിരട്ട എന്നിവ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ എന്നിവയായിരുന്നു എക്സിബിഷന്റെ പ്രധാന ശ്രദ്ധ കേന്ദ്രം.




 ഫുഡ് സ്റ്റാൾ, മെഹന്ദി കോർണർ, ഫെയ്സ് പെയിന്റിംഗ്, ഗെയിമുകൾ എന്നിവയും ആകർഷണീയമായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ എക്സിബിഷൻ വൻവിജയമായി. വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.


 കുട്ടികൾ നിർമ്മിച്ച വർക്കിംഗ് മോഡലുകളുടെ പ്രവർത്തനം കുട്ടികൾ തന്നെ വിശദീകരിച്ചു. കുട്ടികളിലെ സർഗ്ഗവാസനയെ ഉണർത്താനും മെച്ചപ്പെടുത്താനും ഈ എക്സിബിഷൻ കൊണ്ട് സാധിച്ചു. 

Post a Comment

0 Comments