കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു
0 Comments