കാസര്‍ഗോഡ് നഗരത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റ് ലഹരിയും ലഭിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരുന്നതിനിടെയാണ് സെന്റ്ഓഫ് ആഘോഷിക്കുന്ന സ്‌കൂളില്‍ പരിശോധന നടത്തിയത്. നാല് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സമീറാണ് കഞ്ചാവ് നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ പിടികൂടുന്നതിനിടയില്‍ സമീര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. ഇതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പിടിയിലായ സമീര്‍ കഞ്ചാവും എംഡിഎംഎയും വില്‍പന നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. സമീറിനെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
0 Comments