FLASH NEWS

6/recent/ticker-posts

ഇഡി എന്ന വ്യാജേന ബെംഗളൂരു വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി : മൂന്ന് മലയാളികൾ കൂടി പിടിയിൽ


കര്‍ണാടകയില്‍ വ്യവസായിയെ കൊള്ളയടിച്ച കേസില്‍ മൂന്ന് മലയാളികള്‍ കൂടി അറസ്റ്റില്‍. ഫെര്‍ണാണ്ടസ്, ഷെബീന്‍, സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളാണ് ഇവര്‍.

ഇഡി എന്ന വ്യാജേന എത്തി മൂന്നുകോടി രൂപയും സ്വര്‍ണവും കവരുകയായിരുന്നു. നേരത്തെ, കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ രണ്ട് മലയാളികള്‍ക്കായി കൂടി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ് അന്വേഷണ സംഘം.

Post a Comment

0 Comments