ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു ഇൻഫ്ലുവൻസറുടെയും ഭർത്താവിന്റെയും തട്ടിപ്പ്. സോഷ്യൽ മീഡിയ വഴിയാണ് ഇൻഫ്ലുവൻസറെ പരിചയപ്പെട്ടതെന്നും 44 ലക്ഷം രൂപ ഇവർ വാങ്ങിയതായും പരാതിക്കാരി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വ്ളോഗറായ അന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതടക്കം വേറെയും കേസുകളിൽ പ്രതിയാണ്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 എഫ്ഐആറുകൾ നിലവിലുണ്ട്. തട്ടിപ്പ് സംഘത്തിൽ വേറെയും ആളുകൾ ഉള്ളതായി പൊലീസിന് സൂചനയുണ്ട്. വേറെ ആളുകൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്
0 Comments