മജമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നുണ്ടാവുന്ന ജി.വി.എച്.ഡി ( ഗ്രാഫ്റ്റ് വേഴ്സസ് ഹോസ്റ്റ് ഡിസീസ്) പ്രതിരോധിക്കാൻ കർശന നടപടി വേണമെന്ന് ലോകത്തെ പ്രമുഖ മജമാറ്റി വെക്കൽ ശസ്ത്രക്രിയാ വിദഗ്ദനും ഹാപ്ലോ ഐഡിൻ്റിക്കൽ മാച്ഡ് ട്രാൻസ്പ്ലാൻ്റേഷൻ്റെ പിതാവുമായ ഇറ്റലിയിലെ ഡോക്ടർ പിത്രോ സുഡാനി പറഞ്ഞു. ഹൈദരാബാദ് നോവോട്ടലിൽ രണ്ട് ദിവസമായി സംഘടിപ്പിച്ച ഏഷ്യൻ തലാസിമിയ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 95 ശതമാനത്തോളം രോഗികളിലും മജ്ജമാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയം കണ്ടെത്താനായിട്ടുണ്ട്. എന്നാൽ ചെറിയൊരു ശതമാനം ജി.വി.എച്.ഡി മൂലം ഭുതിതമനുഭവിക്കുന്നുണ്ട്. ഇത് കർശനമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.
2035 ഓടെ ഇന്ത്യയെ സമ്പൂർണ്ണമായും തലസീമിയ മുക്തമാക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഹൈദരാബാദ് തലാസിമിയ ആൻ്റ് സിക്കിൾ സെൽ സൊസൈറ്റി കോൺക്ലേവ് സംഘടിപ്പിച്ചത്. രാജ്യത്തെ തലാസീമിയ മുക്തമാക്കുന്നതിനുള്ള പ്രതിഞ്ജ സംഘാടക സമിതി ചെയർമാനും ഹൈദരാബാദ് തലാസീമിയ ആൻ്റ് സിക്കിൾ സെൽ സൊസൈറ്റി പ്രസിഡൻ്റുമായ ഡോ. ചന്ദ്രകാന്ത് അഗർവാൾ സദസ്സിന് ചൊല്ലിക്കൊടുത്തു.
എല്ലാ ഗർഭിണികളെയും സ്ത്രീനിംഗ് നടത്തി തലാസീമിയ രോഗം സമ്പൂർണ്ണമായും പ്രതിരോധിക്കുമെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത തെലുങ്കാന ആരോഗ്യ മന്ത്രി ദാമോദർരാജാ നരസിംഗ ഗാരു പറഞ്ഞു.തലാസീമിയ സമ്പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം തെലുങ്കാന ആയിരിക്കുമെന്നും അദേഹം പറഞ്ഞു. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള മുഴുവൻ ചെലവുകളും സർക്കാർ വഹിക്കുമെന്നും അദ്ധേഹം പറഞ്ഞു.
തലാസീമിയ ഇൻ്റർനാഷണൽ ഫെഡറേഷൻ എക്സിക്കുട്ടീവ് ഡയറക്ടർ ഡോ. അന്ത്രുല എലിഫ് തേറിയൊ, ഗ്ലോബൽ ആക്ഷൻ നെറ്റ്വർക്ക് ഫോർ സിക്കിൾ സെൽ ആൻ്റ് അതർ ഇൻഹരി റ്റഡ് ബ്ലഡ് ഡിസ് ഓർഡേഴ്സ് ചീഫ് എക്ലിക്കുട്ടീവ് ഓഫീസർ ലാൻറി തുൻജി അജയി തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. വരുന്ന നവമ്പർ 20 മുതൽ 23 വരെ ഗാൻസിഡിൻ്റെ നാലാമത് ഇൻ്റർനാഷണൽ കോൺഫ്രൻസ് ഹൈദരാബാദിൽ വെച്ച് നടത്തുമെന്ന് അവർ പ്രഖ്യാപിച്ചു.
ഗാൻസിഡ് പ്രസിഡൻ്റ് ഡോ.അഡേ കുൻലെ അഡേകിലെ,തലാസീമിയ ഇൻ്റർനാഷണൽ ഫെഡറേഷൻ സെക്രട്ടരി ശോഭ തുളി, ഡോ. അന്തോണിയൊ പിഗ, ഫെഡറേഷൻ ഓഫ് ഇന്ത്യൻതലാസീമിക് സെക്രട്ടരി ഡോ. ജെ.എസ്. അറോറ, നാഷണൽ ഹെൽത്ത് അതോറിറ്റി ചീഫ് വിനീത ശ്രീ വാസ്തവ, ഡോ. ലോറൻസ് ഫുൽക്നർ (ഇറ്റലി), ഡോ. സുനിൽ ഭട്ട്, വൈസ് പ്രസിഡൻ്റ് നാരായണഹെൽത്ത് സിറ്റി ബംഗളൂരു, ഡോ. സുമൻ ജയിൻ ,ഓർഗനൈസിംഗ് സെക്രട്ടരി, ഡോ.ലിം ടെക് ഓൺ(മലേഷ്യ)പ്രധാനമന്ത്രിയുടെ സിക്കിൾ സെൽ അനീമിയ ഉപദേഷ്ടാവ് ഡോ. ദീപ്തി ജയിൻ, പ്രമുഖ കാർഡിയോളജിസ്റ്റ് ഡിമിട്രിയോസ് ഫാർമകിസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു.
രക്ത സുരക്ഷിതത്വം, ജീൻ തെറാപ്പി, മജ്ജമാറ്റിവെക്കൽ ശസ്ത്ര ക്രിയ തുടങ്ങി നിരവധി വിഷയങ്ങൾ അധികരിച്ച് സമഗ്ര ചർച നടന്നു. സിക്കിൾ സെൽ രോഗത്തെക്കുറിച്ച് പ്രത്യേക സെഷൻ തന്നെ ചടങ്ങിൻ്റെ ഭാഗമായി നടന്നു.
കേരളത്തെ പ്രതിനിധീകരിച്ച് ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി വൈസ് പ്രസിഡൻ്റ് എം.വി. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര സർക്കാരിൻ്റെ ഹീമോഗ്ലോബിനോപതി നയവും അപൂർവരോഗനയവും സംസ്ഥാനങ്ങളിൽ ഫലപ്രദമായി നടപ്പാവാത്തത് മാരക രോഗികളുടെ ജീവൻ രക്ഷാമരുന്നും വിദഗ്ദ ചികിത്സയും മുടങ്ങാനും രോഗികളുടെ ജീവനെ സാരമായി ബാധിക്കാനും ഇടയാക്കുകയാണെന്ന് ഹൈദരാബാദിൽ നടത്തിയ ഒരു വീഡിയൊ അഭിമുഖസന്ദേശത്തിൽ ബി.പി. പി. സി. സംസ്ഥാന പ്രസിഡൻ്റ് കരീം കാരശ്ശേരി പറഞ്ഞു.
0 Comments