കണ്ണൂർ - കാസർകോട് ദേശീയപാതയിലെപുതിയതെരു ശ്രീ ഗണപതി മണ്ഡപത്തിന്റെ മതിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭാഗികമായി തകർന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം 'തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. ആർക്കും വലിയ രീതിയിലുള്ള പരിക്കുകളില്ല
തിങ്കളാഴ്ച്ചപുലർച്ചെ 4:49-നാണ് അപകടം നടന്നത്. കാസർഗോഡ് ഭാഗത്ത് നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് മണ്ഡപത്തിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്. പുലർച്ചെയായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാകാൻ കാരണമായി.ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് മണ്ഡപം ഭാരവാഹികൾ കരുതുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കടയുടെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവസ്ഥലത്തെത്തിയ പോലീസ് അപകടത്തിൽപ്പെട്ട കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ഡപം ഭാരവാഹികളുടെ നേതൃത്വത്തിൽ തകർന്ന മതിലിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അമിതവേഗതയിലോ അശ്രദ്ധമായോ വാഹനം ഓടിച്ചതാണോയെന്ന കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
0 Comments