FLASH NEWS

6/recent/ticker-posts

സ്റ്റെപ് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിനിടിച്ചു


സ്റ്റെപ് റോഡ്: സ്റ്റെപ് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിനിടിച്ചു. സ്റ്റെപ് റോഡേ ഫുട്ബോൾ ടർഫിന് സമീപം ഇന്ന് വൈകീട്ട് 5:15 ഓടെ യാണ് സംഭവം നടന്നത്.കാട്ടാമ്പള്ളി ഭാഗത്ത് നിന്നും കമ്പിൽ ഭാഗത്തേക്ക് പോകുന്ന നീല നിറത്തിലുള്ള സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപെട്ടത്. നായ കുറുകെ ചാടിയാണ് അപകടം ഉണ്ടായത് എന്ന് ഡ്രൈവർ പറയുന്നു. കാറിൽ ഉണ്ടായിരുന്ന 2 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തിൽപെട്ട കാർ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.


Post a Comment

0 Comments