FLASH NEWS

6/recent/ticker-posts

അക്കൗണ്ട്സ് ഓഫീസര്‍ നിയമനം

എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ പട്ടികജാതി, ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ക്കായുള്ള രണ്ട് താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെയും പരിഗണിക്കും.
യോഗ്യത: സി എ/ഐ സി എം എ ഇന്റര്‍, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18നും 45നും ഇടയില്‍. യോഗ്യതയുള്ളവര്‍ ജനുവരി 21നകം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

Post a Comment

0 Comments