FLASH NEWS

6/recent/ticker-posts

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നടപടിക്കെതിരെ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ


പരിശോധനയുടെ പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കരിവാരിതേക്കുന്ന കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ രംഗത്ത്.

സാധനങ്ങൾ എടുത്തുകൊണ്ടുപോയി ഒരു ടെസ്റ്റ്‌ പോലും ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലെന്നു മാധ്യമങ്ങൾക്ക് മുമ്പിൽ വിധി എഴുതുന്നെന്നും ബൈപ്പാസിൽ ഉൾപ്പെടെ കൂണുപോലെ മുളച്ചു പൊന്തുന്ന അനധികൃതമായി പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ ബന്ധപ്പെട്ടവർ നീക്കം ചെയ്യാതെ നിൽക്കുന്നു. അധികൃതരുടെ ഇത്തരം നടപടികൾ തുടർന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളത്തിൽ കെ.എൻ ഭൂപേഷ്, സി കെ ജയപ്രകാശ്, വി.പി. അശ്രഫ് , ഇ എം നിസാർ , കെ സത്യൻ പങ്കെടുത്തു

Post a Comment

0 Comments