FLASH NEWS

6/recent/ticker-posts

ഗര്‍ഭിണികള്‍ക്ക് ഇനി അങ്കണവാടിയില്‍ സദ്യ


അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്ക് ഇലയിട്ട് സദ്യ കൊടുക്കുന്ന പദ്ധതിക്ക് തുടക്കം. വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്ലിന്‍റെ നേതൃത്വത്തിലാണ് അങ്കണവാടിയില്‍ ഒരൂണ്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് അയേണ്‍, വിറ്റാമിന്‍ ലഭ്യത ഉറപ്പ് വരുത്താനും അനീമിയ പ്രതിരോധിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഇലക്കറികള്‍ അടങ്ങിയ പോഷകാഹാരം അങ്കണവാടിയില്‍ നിന്നു ഗര്‍ഭിണികള്‍ ഒത്തുചേര്‍ന്നു കഴിക്കലാണ് പദ്ധതി.

പരീക്ഷണാര്‍ത്ഥമായി ആദ്യഘട്ടത്തില്‍ കുറച്ച് അങ്കനവാടികളിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാംഘട്ടത്തില്‍ പദ്ധതി വിപുലീകരിക്കും. ജില്ലയില്‍ 2504 അങ്കണവാടികളാണുളളത്. ഒരു പഞ്ചായത്തില്‍ ഒരു അങ്കണവാടി എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ അതാത് പ്രദേശത്തെ ഗര്‍ഭിണികളുടെ കൂട്ടായ്മ ഉണ്ടാക്കുക എന്ന ലക്ഷ്യവുമുണ്ട്. നാട്ടില്‍ സാധാരണയായി ലഭിക്കാറുള്ള മുരിങ്ങയില, ചീര, വാഴക്കൂമ്പ് തുടങ്ങിയ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയത്.

പദ്ധതിക്ക് പ്രത്യേക ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. പ്രാദേശികമായ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഇലക്കറികള്‍ അങ്കണവാടിയില്‍ ഉണ്ടാക്കും. ബാക്കിലുള്ള കറികളും തോരനും ഗര്‍ഭിണികള്‍ വീട്ടില്‍ നിന്നും കൊണ്ടുവരും.

Post a Comment

0 Comments