ഡിജിറ്റല്‍ ഇന്ത്യ പുരസ്കാരത്തിളക്കത്തില്‍ കേരളം. കേന്ദ്ര ഐടി മന്ത്രാലയം വിവിധ വിഭാഗങ്ങളിലായി നല്കുന്നതില് 3 പുരസ്കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ഡിജിറ്റല്‍ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിനായി കെ ഡിസ്ക് തയാറാക്കിയ വെബ്സൈറ്റിന് പ്ലാറ്റിനം അവാർഡ് ലഭിച്ചു. കോട്ടയം ജില്ലാ ഭാരണകൂടത്തിന്റെ വെബ്സൈറ്റിന് സ്വർണ മെഡലും കിട്ടി. ക്ഷീരശ്രീ പോർട്ടലിന് വെളളി മെഡലും കേരളം നേടിയത്. ഇന്ന് രാവിലെ 11 മണിക്ക് ദില്ലി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഏഴ് വിഭാഗങ്ങളിലായി 22 അവാർഡുകളാണ് ഉണ്ടായിരുന്നത്. വിവിധ വകുപ്പുകളിൽ നിന്നായി നാനൂറോളം നോമിനേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലായത്തിന് മുന്നിലെത്തിയത്.
0 Comments