വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം. അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഈ അവസരം ഉപയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും.
0 Comments