FLASH NEWS

6/recent/ticker-posts

ഓഡിറ്റോറിയത്തില്‍ കല്ല്യാണത്തിന് വന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ച് മാറ്റിയ സംഭവം: മാതാപിതാക്കൾ പോലീസിൽ പരാതി നൽകി

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കിനിടയില്‍ മുറിച്ചു മാറ്റിയെന്ന് പരാതി. കരിവള്ളൂര്‍ സ്വദേശിയായ 20 കാരിയുടെ നീണ്ട മുടിയാണ് മുറിച്ച് മാറ്റിയത്. 20 സെന്റീ മീറ്ററിലധികം മുടി നഷ്ടപ്പെട്ടതായാണ് പരാതി.

കല്ല്യാണം കഴിഞ്ഞ് അമ്മയോടെപ്പം വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച് മാറ്റിയ വിവരം പെണ്‍കുട്ടി മനസിലാക്കിയത്. മുടി നഷ്ടപെട്ട വേദനയിലാണ് പെണ്‍കുട്ടിയും വീട്ടുകാരും. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തില്‍ കല്ല്യാണം കൂടാന്‍ എത്തിയതാണ് പെണ്‍കുട്ടിയും അമ്മയും. തിരക്കേറിയ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്.

ഓഡിറ്റോറിയത്തിലെ ഭക്ഷണ ശാലയില്‍ വലിയ തിരക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പെണ്‍കുട്ടിയും പിതാവും അന്വേഷിച്ചെത്തിയപ്പോള്‍ ഭക്ഷണശാലയുടെ സമീപത്ത് നിന്ന് മുറിച്ച് മാറ്റിയ മുടി കണ്ടെത്തി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഓഡിറ്റോറിയത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.  കൂടാതെ മുടി മാഫിയയെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണെമന്നും പൊലീസിനോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments