FLASH NEWS

6/recent/ticker-posts

കണ്ണൂരില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍

കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ. നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷ് (38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്‌തെന്നാണ് സംശയം. 

ഇന്ന് രാവിലെയോടെയാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ ലൈറ്റ് ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ആശാ വാർക്കറേയും പഞ്ചായത്ത് അധികൃതരേയും വിവരം ധരിപ്പിച്ചു. ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി വീട് തുറന്ന് പരിശോധിച്ചത്. 

വീടിനകത്തെ മുറിയിൽ മകനെ തൂങ്ങി മരിച്ച നിലയിലും അതേ മുറിയിൽ നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അമ്മയെയും കണ്ടെത്തി. മകൻ സ്ഥിരം മദ്യപാനിയാണെന്നും ഇയാൾ മുൻപും മദ്യപിച്ചെത്തി അമ്മയുമായി വഴിക്കിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാകാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. 

Post a Comment

0 Comments